സ്ത്രീ പീഡനക്കേസും സിപിഎമ്മിന്റെ അച്ചടക്ക നടപടികളും

Jaihind Webdesk
Monday, April 1, 2019


“സി.പി.ഐ (എം) പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എം.എല്‍.എയുമായ സ:പി.കെ.ശശി ഒരു പാര്‍ടി പ്രവര്‍ത്തകയോട് പാര്‍ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ടി സംസ്ഥാന കമ്മിറ്റി സ:പി.കെ.ശശി യെ 6 മാസത്തേയ്ക്ക് പാര്‍ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കുന്നതാണ്.”
സി പി എം സംസ്ഥാന കമ്മറ്റി പുറപ്പെട്ടുവിച്ച പത്രക്കുറിപ്പാണിത്.

പാര്‍ടി അംഗമായ വനിതയോട് സ്ത്രീ അപമര്യാദയായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്ന പരാതിയുടെ പേരില്‍ പി കെ. ശശി എം എല്‍ എ യ്ക്ക് പാര്‍ടി വിധിച്ച ശിക്ഷയാണ് ആറ് മാസത്തെ സസ്പെന്‍ഷന്‍.. കുറ്റവാളിക്ക് എന്തോ മാതൃകാപരമായ ശിക്ഷ നല്‍കിയെന്ന മട്ടിലാണ് പാര്‍ട്ടിയുടെ സസ്പെന്‍ഷന്‍ –
പാര്‍ടി പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതി സി പി എം പാലക്കാട്ജില്ലാ ക്കമ്മിറ്റിക്കും സംസ്ഥാനക്കമ്മിറ്റിക്കും ലഭിച്ചിട്ടും നടപടി എടുക്കാതെ വന്നപ്പോള്‍ ദേശീയ നേതൃത്വത്തിന് ഇരയായ പെണ്‍കുട്ടി പരാതി കൊടുത്തതിനു ശേഷമാണ് പാര്‍ടി തലത്തില്‍ അന്വേഷണം തുടങ്ങിയത്.
ഗുരുതരമായ കുറ്റം തന്നോട് പി കെ ശശി എം എല്‍ എ ചെയ്തുവെന്ന് കാണിച്ച് പരാതിക്കാരിയായ പാര്‍ട്ടി അംഗം നല്‍കിയ നല്‍കിയ പരാതി പോലീസിന് നല്‍കാതെ പാര്‍ട്ടി അന്വേഷിക്കാന്‍ തീരുമാനിച്ചത് രാജ്യത്തെ നിയമങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം പാര്‍ടി ഭരിക്കുമ്പോള്‍ പോലും പോലീസില്‍ വിശ്വാസ മില്ലാത്ത അവസ്ഥ.
കേരളത്തിലെ .സാംസ്‌കാരിക നായകരുടേയും വനിതാ വിമോചകരുടേയും മുഖം മൂടി അഴിഞ്ഞു പോയ സംഭവമാണിത്.

പാര്‍ടി ആഫീസില്‍ വെച്ച് സിപിഎം എംഎല്‍എ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയെക്കുറിച്ചന്വേഷിക്കാന്‍ നിയമമന്ത്രിയും ഒരു വനിതാ എം പി യും ചേര്‍ന്ന ഒരു കമ്മീഷനെ നിയമിച്ച ഈ പാര്‍ടിയുടെ നീതി ബോധത്തിനെതിരെ സംസാരിക്കാന്‍ ഒരു സാംസ്‌കാരിക നായകനും വനിതാ മതിലുകാരും തയ്യാറായില്ല. ഇക്കൂട്ടരുടെ മാനസിക അടിമത്വത്തിന്റെ തെളിവാണ്.
ഒടുവിലീ തട്ടിക്കൂട്ട് കമ്മീഷന്‍ തീവ്രത കുറഞ്ഞ പീഡനമാണെന്ന ഒരു റിപ്പോര്‍ട്ടും കൊടുത്തു – പെണ്‍കുട്ടിയെ നിശബ്ദയുമാക്കി. സി പി എം എന്ന പാര്‍ട്ടിയുടെ ഗുണ്ട ഇടപാടുകളെക്കുറിച്ച് തികഞ്ഞ അറിവുള്ളതുകൊണ്ടാവാം ഒരു പക്ഷേ ആ പെണ്‍കുട്ടി നീതി തേടി പോലീസിനെ സമീപിക്കാത്തത്. പാര്‍ടിക്കെതിരെ സംസാരിക്കുന്നവരെ 51 വെട്ട് വെട്ടി കൊല്ലുന്ന യമരാജ പാര്‍ടി യെ സാധാരണക്കാര്‍ ഭയപ്പെട്ടാല്‍ അവരെ കുറ്റം പറയാനാവില്ല.
ഏഴ് വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന ഗുരുതരമായ കുറ്റം ചെയ്ത വ്യക്തിയെ കണ് നിയമന്ത്രി എ കെ ബാലനും ലോക് സഭാംഗം പി കെ ശ്രീമതിയും ചേര്‍ന്ന് വെള്ള പൂശി വിശുദ്ധനാക്കിയത്. ആറ് മാസത്തേക്കൊരു സസ്പെന്‍ഷന്‍ എന്നൊരു ശിക്ഷയും.

പൊതു സമൂഹത്തിന് ഈ പാര്‍ട്ടി എന്ത് സന്ദേശമാണ് നല്‍കുന്നത്?

സ്ത്രീ പീഡനക്കേസുകളില്‍ പ്രതിയായ എല്ലാ സി പി എം നേതാക്കളേയും ഇത്തരത്തില്‍ രക്ഷിച്ചെടുക്കുകയും അവര്‍ക്കെതിരെ അച്ചടക്ക നടപടിയെന്നൊരു വെള്ള പൂശല്‍ നടത്തുന്നതും ഈ പാര്‍ടിയുടെ പതിവു നാടകമാണ്. കുറ്റം കൃത്യം ചെയ്യുന്നവരെ കാത്ത് സംരക്ഷിക്കുന്നത് ഇക്കൂട്ടരുടെ ഒരു പാര്‍ടി പരിപാടി തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല . ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുകയും അവര്‍ക്ക് ജയിലില്‍ എല്ലാ സുഖ സൗകര്യങ്ങളും ഏര്‍പ്പെടുത്തു ന്നത് പൊതു സമൂഹം കണ്ടു കൊണ്ടിരി ക്കയാണ്.
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ കുറെ നാള്‍ മുമ്പ് സമാന മായ തരത്തിലൊരു ലൈംഗിക പീഡന പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ പാര്‍ടി നേതാവിന്റെ മരുമകളാണ് ഈ പീഡന പരാതി ഉന്നയിച്ചത്. സ്ത്രീ സംരക്ഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വി എസ് അച്ചുതാനന്ദന്റെ ഭരണ കാലത്തായിരുന്നു സംഭവം അരങ്ങേറിയത്. എന്നിട്ടും പോലീസിന് ഈ പരാതി കൈമാറാനോ പൊലീസിനെക്കൊണ്ട് അന്വേഷിപ്പിക്കാനോ തയ്യാറായില്ല. ശശിയെ ആറ് വര്‍ഷത്തേക്ക് പുറത്താക്കി യെന്നൊരു നാടകം നടത്തി. ഈ തരമായ ആരോപണം മറച്ചു പിടിക്കാനും അയാളെ പരമാവധി സംരക്ഷിക്കാനുമാണ് പാര്‍ടി ശ്രമിച്ചത്.

അക്കാലത്തെല്ലാം ശശി പാര്‍ട്ടിയുടെ എല്ലാത്തരം അണിയറ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് വിചാരണ വേളയില്‍ പാര്‍ട്ടി നിയോഗിച്ച അഭിഭാഷക കരിലൊരാളായിരുന്നു ശശി. പിന്നിട് ഇയാളെ സിപിഎമ്മിന്റെ അഭിഭാഷക സംഘടന യുടെ നേതാവാക്കി. ഇപ്പോഴിതാ കണ്ണൂര്‍ ജില്ലാ ക്കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. അങ്ങനെ ഈ ശശിയും വിശുദ്ധനായി. പരാതിക്കാരിയുടെ ഭാര്യാപിതാവിനെയും ആ കുടുംബത്തേയും പാര്‍ടി ഒതുക്കി പുറത്താക്കി. ഇതാണ് സി പി എം എന്ന പാര്‍ടിയുടെ ധാര്‍മ്മികതയും സ്ത്രീ സംരക്ഷണവും.
എറണാകുളത്തെ പാര്‍ടി ജില്ലാ കമ്മറ്റിയാപ്പീസില്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കല്‍ പാര്‍ടി പ്രവര്‍ത്തകയുമായി ലൈംഗിക ചേഷ്ഠകള്‍ നടത്തുന്നത് ഒളിക്യാമറ വെച്ച് പിടിച്ച സംഭവത്തെക്കുറിച്ചും ഇത്തരമൊരു അന്വേഷണം പാര്‍ടി തലത്തില്‍ നടത്തി. അയാളെ തരം താഴ്ത്തി. ഒടുവില്‍ അയാളെയും വെള്ള പൂശി തിരിച്ചെടുത്തു.

ഒരു വശത്ത്പീ സ്ത്രീ സ്വാതന്ത്ര്യത്തെ ക്കുറിച്ച്ഡ വലിയ വായ്ത്താരികള്‍ മുഴക്കുകയും മറുവശത്ത് സ്ത്രീ പീഡന ക്കേസുകളില്‍ പ്രതിയാകുന്ന വരെ പാര്‍ടി സര്‍വ്വ ശക്തിയുമുപയോഗിച്ച് സംരക്ഷിക്കുന്നതും പതിവാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പാര്‍ടി യംഗങ്ങള്‍ പ്രതിയായ നൂറിലധികം പീഡനക്കേസുകള്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടെങ്കിലും ഒരു കേസില്‍ പോലും മാതൃകാ പരമായ ശിക്ഷാ നടപടിയോ അന്വേഷണമോ ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് നിയമ സഭയില്‍ പല ചോദ്യങ്ങള്‍ വന്നെങ്കിലും തൃപ്തികരമായ മറുപടികള്‍ ലഭിച്ചിട്ടില്ല. പൊതുജനങ്ങളെ വിഡ്ഢിയാക്കുന്ന ഇമ്മാതിരി പഴകി നാറിയ അച്ചടക്ക നടപടികള്‍ക്കൊണ്ടെന്ത് കാര്യം?

സി പി എമ്മിന്റെ ഇമ്മാതിരി ധാര്‍മ്മിക അധ:പതനത്തിനെതിരെ പ്രതികരിക്കാനുള്ള അവസരമാണി പൊതു തിരഞ്ഞെടുപ്പ്.  ഏറ്റവും ഒടുവില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി യില്‍ എസ് എഫ് ഐ നേതാവിനെ പാര്‍ടിയാപ്പീസില്‍ വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന സംഭവം തന്നെ ഒതുക്കി തീര്‍ക്കാന്‍ പാര്‍ടി മുന്നിട്ടിറങ്ങിയിരിക്കയാണ്. ആലപ്പുഴയില്‍ പാര്‍ടി ജില്ലാ ക്കമ്മറ്റിയംഗം തന്റെ ഭാര്യയെ തട്ടിയെടുത്ത് ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്ന ഭര്‍ത്താവിന്റെ പരാതിയും ഇപ്പോള്‍ പുറത്തു വന്നിട്ടും പാ ര്‍ ടി അന്വേഷിക്കുമെന്നാണ് പതിവ് മറുപടി. സ്ത്രീ സംരക്ഷ വേഷം കെട്ടി നടക്കുന്ന സി പി എമ്മിന്റെ പൊയ് മുഖമാണ് പൊതു സമൂഹത്തില്‍ അഴിഞ്ഞ് വീഴുന്നത്. വേട്ടനായ്ക്കളെപ്പോലെ സി പി എമ്മുകാര്‍ സ്ത്രീകളെ വേട്ടയാടിപ്പിടിക്കുന്ന ഒരവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.