രാഹുലിന്‍റെ വരവില്‍ സിപിഎമ്മിന് ഭയം; എകെജി സംഭവം വീണ്ടും പൊടിതട്ടിയെടുക്കുന്നു

Jaihind Webdesk
Saturday, September 10, 2022

 

തിരുവനന്തപുരം: എകെജി സെന്‍റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ പ്രതിയെ തിരിച്ചറഞ്ഞു എന്ന് പ്രചാരണത്തിന് പിന്നിൽ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢ ലക്ഷ്യം. ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിക്കുന്ന ദിവസം തട്ടിക്കൂട്ട് പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാനാണ് നീക്കം. പദയാത്രയുടെ വാർത്താ പ്രാധാന്യം എങ്ങനെയെങ്കിലും കുറയ്ക്കുക എന്നതാണ് നീക്കത്തിന് പിന്നിൽ. ഇക്കാര്യത്തിൽ യാത്രയ്ക്ക് എതിരെ ഉള്ള ബിജെപി നിലപടിന് പിന്തുണ നൽകുകയാണ് കേരളത്തിലെ ഇടതുസർക്കാരും സിപിഎമ്മും.