വ്യാജ ചാരായ വില്‍പ്പന; കൊല്ലത്ത് സിപിഐ വനിതാ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പിടിയില്‍

Jaihind Webdesk
Tuesday, August 9, 2022

കൊല്ലം: ശൂരനാട് വടക്ക് സിപിഐയുടെ പ്രദേശിക യുവ വനിതാ നേതാവിനെയും സഹോദരനെയും അമ്മയെയും വ്യാജ ചാരായവുമായി എക്സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പത്ത് ലിറ്റർ വ്യാജ ചാരായവും പിടികൂടി.

ഇടപ്പനയം മുറിയിൽ അമ്മു നിവാസിൽ സിന്ധു എന്ന് വിളിക്കുന്ന ബിന്ദു ജനാർദ്ദനൻ, മകൾ സിപിഐ യുവ പ്രാദേശിക നേതാവായ അമ്മു, സഹോദരൻ അപ്പു എന്നിവരാണ് പിടിയിലായത്. മകളുടെ രാഷ്ട്രീയബന്ധത്തിന്‍റെ മറ പിടിച്ച് ഇവർ ഏറെ നാളായി മദ്യ കച്ചവടം നടത്തിയിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു.

റെയ്ഡിനെത്തിയ വനിതാ ഉദ്യോഗസ്ഥരെ അടക്കം ഇവർ മൂവരും ചേർന്ന് ആക്രമിക്കുകയും ഡിപ്പാർട്ട്മെന്‍റ് വാഹനം തല്ലി തകർക്കുകയും ചെയ്തതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷ് പറഞ്ഞു.