സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗം കോൺഗ്രസിൽ ചേർന്നു

Jaihind Webdesk
Monday, March 25, 2024

 

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം അബ്ദുൾ ഷുക്കൂർ കോൺഗ്രസിൽ ചേർന്നു. പത്തനംതിട്ട ഡിസിസിയിൽ വെച്ച് ഡിസിസി പ്രസിഡന്‍ഖ് സതീഷ് കൊച്ചുപറമ്പിൽ അംഗത്വം നൽകി. പ്രവർത്തകർക്കിടയിൽ സ്വാധീനമുള്ള അബ്ദുൾ ഷുക്കൂറിന് പിന്നാലെ മറ്റ് പലരും വരും ദിവസങ്ങളിൽ കോൺഗ്രസിൽ എത്തിയേക്കും. ജില്ലയിലെ പ്രമുഖ ഇടതു നേതാവ് തന്നെ കോൺഗ്രസിൽ എത്തിയത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പത്തനംതിട്ട ഡിസിസിയിൽ ആവേശകരമായ സ്വീകരണമാണ് അബ്ദുൾ ഷുക്കൂറിന് ഒരുക്കിയത്. ആന്‍റോ ആന്‍റണി പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അബ്ദുൾ ഷുക്കൂർ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്ത് നിലനില്‍ക്കുന്ന വിഭാഗീയതയിൽ മടുത്താണ് അബ്ദുൾ ഷുക്കൂർ കോൺഗ്രസിൽ എത്തിയത്. തിരഞ്ഞെടുപ്പ് എത്തി നിൽക്കെ പ്രമുഖ ഇടതു നേതാവ് കോൺഗ്രസിൽ എത്തിയത് കോൺഗ്രസ് ക്യാമ്പിൽ ആവേശമായി. അതേസമയം ഇനിയുള്ള കൊഴിഞ്ഞുപോക്ക് തടയിടാനുള്ള തത്രപ്പാടിലാണ് ഇടത് ക്യാമ്പ്.