മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. രാവിലെ ആറുമണിയോടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

രണ്ടു തവണ ലോക്‌സഭാംഗവും മൂന്നു തവണ രാജ്യസഭാംഗവുമായിരുന്നു. വൃക്കഹൃദയസംബന്ധ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സിപിഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, എഐടിയുസി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ബംഗ്‌ളാദേശിലെ ബരിസാലില്‍ 1936 നവംബര്‍ മൂന്നിന് ദുര്‍ഗ പ്രസന്ന ഗുപ്തയുടെയും നിഹാര്‍ദേവിയുടെയും മകനായായാണ് ഗുരുദാസ് ദാസ്ഗുപ്ത ജനിച്ചത്.

CPI leaderGurudas Dasgupta
Comments (0)
Add Comment