പൊലീസിനെതിരായ പരാമർശം : ആനി രാജയെ ന്യായീകരിച്ചതില്‍ ഡി രാജയ്ക്കെതിരെ സിപിഐയില്‍ വിമർശനം

Jaihind Webdesk
Thursday, September 9, 2021

തിരുവനന്തപുരം : കേരള പൊലീസിനെതിരായ വിമര്‍ശനത്തില്‍ സിപിെഎ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയെ ന്യായീകരിച്ചതിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം. പ്രസ്താവന തെറ്റെന്ന് ദേശീയ എക്സിക്യൂട്ടീവ് വിലയിരുത്തിയിട്ടും ആനി രാജയെ ന്യായീരിച്ചതിനാണ്  വിമര്‍ശനം.

പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ യുപിയിലായാലും കേരളത്തിലായാലും ചോദ്യമുയരും. പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയും വേണമെന്നതാണ് സിപിഐ നയം എന്നുമായിരുന്നു രാജയുടെ പ്രതികരണം.

കേരള പൊലീസില്‍ ‘ആര്‍.എസ്.എസ് ഗ്യാങ് ‘ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്നായിരുന്നു ആനി രാജയുടെ ആരോപണം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസില്‍ നിന്നും ഉണ്ടാകുന്നുണ്ടെന്നും ആനി രാജ വിമര്‍ശിച്ചിരുന്നു.