ന്യൂഡല്‍ഹി: കൊവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്തുന്നതിനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യയില്‍ വിപണിയിലെത്തിക്കുക.
രോഗലക്ഷണമുളള വ്യക്തികളും കൊവിഡ് പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും നല്ലതെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന. കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം. പോസിറ്റീവായാല്‍ ക്വാറന്റീനിലേക്ക് മാറണമെന്നുമാണ് നിര്‍ദേശം.
Today, Mylab has taken an important and essential step to help India and the world fight the worst pandemic in the history of mankind. A step that will empower every Indian to fight this pandemic. We feel humbled to give India – its first Self-use Covid-19 test kit – CoviSelf. pic.twitter.com/5Y9VxEIEEV
— Mylab Discovery Solutions (@MylabSolutions) May 20, 2021