ദുബായ് : യു.എ.ഇയില്‍ മലയാളം ഉള്‍പ്പെടെയുള്ള എല്ലാ ഭാഷാ പത്രങ്ങളും, മാഗസിനുകളും, പൊതു സ്ഥലങ്ങളില്‍, വായനയ്ക്കായി വിതരണം ചെയ്യുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ഇനി മുതല്‍ ഓഫീസ് ലോബികള്‍, റിസ്പഷന്‍ മേഖലകള്‍, റീഡിംഗ് റൂമുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വായനയ്ക്ക് ഇവ വെക്കുന്നതിനാണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയ നിയമം മാര്‍ച്ച് 24 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും.
കൊറോണ വൈറസ് വ്യാപനം തടയുന്ന പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. പല വ്യക്തികളിലൂടെ പേപ്പറും മാഗസിനുകളും വായിച്ച് കൈമാറുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. യു.എ.ഇ നാഷണല്‍ മീഡിയാ കൗണ്‍സിലിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പത്രങ്ങളുടെയും മാഗസിനുകളുടെയും അച്ചടിയെ ഇത് ഒരുതരത്തിലും ബാധിക്കില്ല.