ന്യൂഡല്‍ഹി : രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പ്രാരംഭഘട്ടത്തിലെന്ന് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിമെര്‍). മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും പിജിമെർ ഡയറക്ടർ ജഗത് റാം പറഞ്ഞു. സിറോ സർവെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. സിറോ സർവേയിൽ 71 % കുട്ടികളിലും ആന്‍റിബോഡി കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.