‘നിങ്ങൾ മുൻകരുതലുകൾ എടുക്കുന്നുണ്ടോ?, കൊവിഡിനെതിരെ നാം പോരാടും’; കൈകഴുകൽ വീഡിയോ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Sunday, March 22, 2020

കൊവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന സന്ദേശവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച പ്രിയങ്ക ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും നമ്മൾ കൊറോണ വൈറസിനെതിരെ പോരാടുമെന്നും  കുറിച്ചു.

‘നിങ്ങൾ  മുൻകരുതലുകൾ എടുക്കുന്നുണ്ടോ? നിങ്ങളുടെ മുൻകരുതലുകൾ കൊറോണ വൈറസിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തും. നമുക്കെല്ലാം ഉത്തരവാദിത്തമുള്ള പൗരന്മാരായിരിക്കാം, കൊറോണ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെതോല്‍പ്പിക്കാമെന്നതിനെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുകയെന്നത് നമ്മുടെ ദൗത്യമാക്കി മാറ്റാം’- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.