യു.എ.ഇയിൽ 7 ഇന്ത്യക്കാർ ഉൾപ്പെടെ 45 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതരുടെ എണ്ണം 198 ആയി

Jaihind News Bureau
Monday, March 23, 2020

ദുബായ്: യു.എ.ഇയിൽ 7 ഇന്ത്യക്കാർ ഉൾപ്പെടെ 45 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 198 ആയി. ഇന്ത്യക്കാരിൽ മലയാളികളുമുണ്ട്. നേരത്തേ രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്ക് രോഗവിമുക്തി നേടാനായി. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 41 ആയി.

വിദേശത്ത് നിന്നെത്തിയ ഒരാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരണമെന്ന നിർദേശം പാലിക്കാത്തതിനാൽ 17 പേർക്ക് രോഗം പടർന്നെന്നും യു.എ.ഇ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. പരമാവധി വീട്ടിൽ തുടരാനും ആരോഗ്യനിർദേശം പാലിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി.