‘ഇത് ഒഴിവാക്കാമായിരുന്നു, നമുക്ക് തയാറെടുക്കാൻ സമയമുണ്ടായിരുന്നു’; കൊവിഡിൽ കേന്ദ്രത്തിന്‍റെ വീഴ്ചകൾക്കെതിരെ രാഹുൽ ഗാന്ധി

Jaihind News Bureau
Tuesday, March 24, 2020

ന്യുഡല്‍ഹി:  കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. നിലവിലെ അവസ്ഥയിൽ ദു:ഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രസർക്കാരിന് സംഭവിച്ച വീഴ്ചകൾക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചു.

‘എനിക്ക് സങ്കടമുണ്ട്. കാരണം ഇത് ഒഴിവാക്കാവുന്നതായിരുന്നു. ഈ ഭീഷണിയെ നമ്മൾ കൂടുതൽ ഗൗരവമായി കാണുകയും നന്നായി തയ്യാറെടുക്കുകയും ചെയ്യണമായിരുന്നു’-രാഹുൽ ഗാന്ധി ഫെയ്‌സ്ബുക്കിൽ കുറിച്ചു.  മാസ്‌കുകൾ, സ്യൂട്ടുകൾ തുടങ്ങിയ സുരക്ഷാഉപകരണങ്ങളുടെ അഭാവം ആശുപത്രികൾ നേരിടുന്നുണ്ടെന്ന ഹരിയാനയിലെ ഡോക്ടറുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.