പാലക്കാട് : കൊറോണ വൈറസ് ബാധ പരിശോധിക്കാനാവശ്യമായ അഞ്ച് മൾട്ടിപാര മോണിറ്ററുകൾ ജില്ലാ ആശുപത്രിയിലെത്തി. ശരീരത്തിലെ രക്ത സമ്മർദ്ദം, പൾസ്, ഓക്സിജന്റെ അളവ് തുടങ്ങിയവ ഈ ഉപകരണത്തിലൂടെ പരിശോധിക്കുവാൻ കഴിയും.
ഉപകരണങ്ങൾക്കായി വി.കെ ശ്രീകണ്ഠൻ എം.പി തന്റെ എം.പി.ഫണ്ടിൽ നിന്നും ഒരു കോടി രൂപ കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. എം.പി. വീട്ടിൽ സ്വയം നിരീക്ഷണത്തിലായതിനാല്‍ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ.പി. റീത്തയോട് ഉപകരണങ്ങൾ കൈമാറുവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി ഉപകരണങ്ങൾ ഏ റ്റുവാങ്ങി.
അതേസമയം വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടുത്ത ദിവസം തന്നെ എത്തുമെന്ന് ഡി.എം ഒ അറിയിച്ചു. യുദ്ധകാല അടിസ്ഥാനത്തിൽ കാര്യ നിർവഹണം നടത്തിയ ജില്ലാ കളക്ടറേയും ഡി.എം.ഒയെയും ആശുപത്രി സൂപ്രണ്ടിനെയും എം.പി. പ്രത്യേകം അഭിനന്ദിച്ചു.