കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രവർത്തനം ; തലസ്ഥാനത്തെ ‘പോത്തീസ്’ വസ്ത്രശാലയുടെ ലൈസന്‍സ് റദ്ദാക്കി

Jaihind Webdesk
Wednesday, August 4, 2021

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച തിരുവനന്തപുരത്തെ ‘പോത്തീസ്’ വസ്ത്രശാലയുടെ ലൈസന്‍സ് നഗരസഭ റദ്ദാക്കി. ചൊവ്വാഴ്ച നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ സ്ഥാപനം പ്രധാനവാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ പൊതുജനത്തെ പ്രവേശിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1994-ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയത്.