കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അഭിമുഖം ; തിരു. മെഡിക്കല്‍ കോളേജില്‍ തിക്കിത്തിരക്കി ആയിരങ്ങള്‍

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്റര്‍വ്യൂ. ആശുപത്രി ജീവനക്കാരുടെ ഇന്റര്‍വ്യൂവിനായി ആയിരങ്ങളാണ് തടിച്ചുകൂടിയത്. ഇതേതുടര്‍ന്ന് ആശുപത്രി പരിസരത്ത് വലിയ തിരക്കുംതിരക്കുമാണ് അനുഭവപ്പെട്ടത്. പൊലീസെത്തി അഭിമുഖം താല്‍ക്കാലികമായി നിർത്തിവച്ചു.