ആരോഗ്യമന്ത്രിക്ക് എന്തുമാകാം ; കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അദാലത്ത് ; തിക്കിത്തിരക്കി ജനം

Jaihind News Bureau
Thursday, February 4, 2021

 

കണ്ണൂർ : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ അദാലത്ത്. തളിപ്പറമ്പിലെ സാന്ത്വനസ്പര്‍ശം അദാലത്തിലാണ് ജനക്കൂട്ടം. അദാലത്തില്‍ മന്ത്രി ഇ.പി ജയരാജനും പങ്കെടുത്തു.  നൂറുകണക്കിന് പേർ പങ്കെടുത്ത പരിപാടി നിയന്ത്രിക്കാന്‍ പൊലീസിനും കഴിഞ്ഞില്ല.

കഴിഞ്ഞദിവസങ്ങളില്‍ മന്ത്രിമാരുടെ അദാലത്തില്‍ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മയും, കെ.രാജുവും കടകംപള്ളിക്ക് ഒപ്പം അദാലത്തില്‍ പങ്കെടുത്തിരുന്നു. പ്രായമായ നിരവധിയാളുകളാണ് അപേക്ഷകളുമായി മന്ത്രിയെ കാണാന്‍ അദാലത്തിലത്തിയിരുന്നത്.