കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്വീകരണം ; പി.വി അന്‍വറിനെതിരെ പരാതി

Jaihind News Bureau
Thursday, March 11, 2021

 

മലപ്പുറം :  കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി. വിദേശയാത്ര കഴിഞ്ഞെത്തിയ അന്‍വര്‍ ആള്‍ക്കൂട്ട സ്വീകരണം ഏറ്റുവാങ്ങിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് പരാതി. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയത്. എംഎൽഎയ്ക്കെതിരെ കേസെടുത്ത് ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.

 

അൻവർ MLA ക്കെതിരെ ആരോഗ്യ മന്ത്രിക്കും
ആരോഗ്യ വകുപ്പിനും പരാതി അയച്ചു.
വിദേശത്ത് നിന്നു വരുന്ന പ്രവാസികൾക്ക് ഒരു നിയമവും ഒരു ജനപ്രധിനിതിയായ അൻവർ എം എൽ എക്ക് മറ്റൊരു നിയമവുമാണോ?
കോവിഡിന്റെ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് എംഎൽഎ കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങുകയും ആൾകൂട്ട സ്വീകരണം ഏറ്റു വാങ്ങുകയും ക്വാറന്റൈനിൽ പോകാതെ ജനമധ്യത്തിലേക്ക് ഇറങ്ങുകയും ചെയ്തിട്ടുളളത്.
ആരോഗ്യ മന്ത്രിയുടേയും ആരോഗ്യവകുപ്പിന്റേയും പ്രവർത്തിയിലും വാക്കുകളിലും ചെറുതെങ്കിലും ആത്മാർത്ഥത ഉണ്ടങ്കിൽ പിവി അൻവർ എംഎൽഎക്കെതിരെ കേസെടുത്ത് ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ തയ്യാറാവണം.
ഹാരിസ് മൂതൂർ
കെ എസ് യു ജില്ലാ പ്രസിഡണ്ട്.
മലപ്പുറം.