ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ ; കൊവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ട് ലോകാരോഗ്യ സംഘടന

Jaihind Webdesk
Tuesday, June 1, 2021

ന്യൂഡല്‍ഹി: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരുകള്‍. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1 ന് ‘ഡെല്‍റ്റ’ എന്നാണ് പേര്‌.

ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് ‘കാപ്പ’ എന്നറിയപ്പെടും. ദക്ഷിണാഫ്രിക്കന്‍ വകഭേദം ‘ബീറ്റ’ എന്നും ബ്രസീല്‍ വൈറസ് വകഭേദം ‘ഗാമ’ എന്നും അറിയപ്പെടും. ഡെല്‍റ്റ വകഭേദം 53 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ഡബ്ല്യു.എച്ച്.ഒ. ‘ഇന്ത്യന്‍ വകഭേദം’ എന്ന് പരാമര്‍ശിക്കാത്തതിനാല്‍ വകഭേദത്തെ ഇന്ത്യന്‍ എന്ന് വിളിക്കുന്നതിനെതിരേ മേയ് 12-ന് സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചിരുന്നു. സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ സഹായകരമാകും എന്നതിനാലാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ തുടങ്ങിയ പേരുകള്‍ നല്‍കിയത്.