രാജ്യത്ത് രണ്ടാംവട്ട കൊവിഡ് വാക്‌സിൻ ഡ്രൈറൺ നാളെ

Jaihind News Bureau
Thursday, January 7, 2021

രാജ്യത്ത് വീണ്ടും കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായിട്ടുള്ള ഡ്രൈറൺ നാളെ നടത്തും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഇത്തവണ ഡ്രൈറൺ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻറെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ഉന്നതതലയോഗം ചേരും.