കൊവിഡ് വാക്‌സിന്‍ : മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനം ; പരാതിയുമായി യുഡിഎഫ്

Jaihind News Bureau
Sunday, December 13, 2020

 

തിരുവനന്തപുരം : കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടലംഘനമെന്ന് പരാതി. മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞു. കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് തന്നെയാണ് അഭിപ്രായം. എന്നാല്‍ ഈ സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.