1.29 കോടി ഡോസ് വാക്‌സിന്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ ; ഉപയോഗിച്ചത് 22 ലക്ഷം മാത്രം

Jaihind Webdesk
Saturday, June 12, 2021

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധയിടങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിച്ചത് വെറും 17 ശതമാനം ഡോസ് മാത്രമാണെന്ന് സര്‍ക്കാര്‍ രേഖകള്‍. വലിയ അളവില്‍ വാക്‌സിനുകള്‍ ഉപയോഗിക്കാതെയുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ജൂണ്‍ നാലിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് മേയ് മാസത്തില്‍ 7.4 കോടി ഡോസ് കൊവിഡ് വാക്‌സിനാണ് രാജ്യത്ത് ലഭ്യമാക്കിയിരുന്നത്. ഇതില്‍ 1.85 കോടി ഡോസ് സ്വകാര്യ ആശുപത്രികള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. രാജ്യത്തെമ്പാടുമുള്ള സ്വകാര്യ ആശുപത്രികള്‍ ഇതില്‍ നിന്ന് 1.29 കോടി ഡോസ് വാക്‌സിന്‍ വാങ്ങി. എന്നാല്‍ വെറും 22 ലക്ഷം ഡോസ് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.