കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിനേഷൻ നയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Jaihind Webdesk
Tuesday, April 27, 2021

 

Kerala-High-Court-34

പുതിയ വാക്സിനേഷൻ നയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.  ജനസംഖ്യയ്ക്ക് ആവശ്യമായ വാക്സിനുകൾ ശേഖരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അഭിഭാഷകനായ സി പി പ്രമോദ് സമർപ്പിച്ച ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് -19 ലഘൂകരിക്കുന്നതിന് സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണെന്നും, ഇത് ദുരന്തനിവാരണ നിയമപ്രകാരം നടപ്പാക്കേണ്ടതാണെന്നും ഹർജിയിൽ പറയുന്നു.

കോവിഡ് വാക്സിനുകൾ വാങ്ങുന്ന കാര്യത്തിൽ ദേശീയ വാക്സിനേഷൻ നയം പാലിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.