‘കോണ്‍ഗ്രസുകാരാണെങ്കില്‍ വാക്സിന്‍ നല്‍കേണ്ട’ ; രാഷ്ട്രീയ ചേരിതിരിവുമായി സിപിഎം, വാർഡ് മെമ്പറുടെ ശബ്ദസന്ദേശം പുറത്ത്

Jaihind Webdesk
Saturday, July 24, 2021

തിരുവനന്തപുരം : സിപിഎം ഇടപെടലിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന പരാതി ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലാണ് സംഭവം. പ്രവാസികളായ രണ്ടുപേർ വാക്സിനായി ബന്ധപ്പെട്ടെന്നും ഇവർ കോണ്‍ഗ്രസുകാരായതിനാല്‍ വാക്‌സിന്‍ നല്‍കേണ്ടെന്നും പറയുന്ന സിപിഎം മെമ്പര്‍ സുജിത ഗോപാലകൃഷ്ണന്‍റെ ശബ്ദസന്ദേശം പുറത്തുവന്നു.

കൊവിഡ് മരണനിരക്ക് ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുന്ന സിപിഎം മെമ്പര്‍ക്കെതിരെ ജനരോഷം ഉയരുകയാണ്. കൊവിഡ് മഹാമാരിക്കെതിരെ രാഷ്ട്രീയം മറന്ന് പരസ്പരം സഹകരിക്കുമ്പോഴാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഇത്തരം നടപടികളുണ്ടാകുന്നതെന്നും മെമ്പറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാലംഘനമാണ് നടന്നിട്ടുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.