യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും നേരിയ വര്‍ധന : 365 പുതിയ രോഗികള്‍ ; രണ്ടു മരണം

Jaihind News Bureau
Tuesday, August 18, 2020

 

ദുബായ് : യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും നേരിയ വര്‍ധന രേഖപ്പെടുത്തി. ഇതനുസരിച്ച്, ഓഗസ്റ്റ് 18 ന് ചൊവ്വാഴ്ച മാത്രം 365 പുതിയ രോഗികളെ സ്ഥിരീകരിച്ചു. രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 366 ആയി കൂടി.

കൊവിഡ് രൂക്ഷമായതിന് ശേഷം, ഓഗസ്റ്റ് മൂന്നിനാണ് ഏറ്റവും കുറവ് രോഗികളെ രാജ്യത്ത് സ്ഥിരീകരിച്ചത്. അന്ന് 164 പേരില്‍ മാത്രമാണ് കൊവിഡ് പോസറ്റീവ് കണ്ടെത്തിയത്. പിന്നീട് ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ എന്ന എണ്ണത്തിലാണ് രോഗികള്‍ പ്രതിദിനം ഉണ്ടായിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച ഇത് 365 ആയി കൂടുകയായിരുന്നു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവര്‍ 64,906 ആണ്. അതേസമയം, 57,909 പേര്‍ രോഗമുക്തി നേടി.

teevandi enkile ennodu para