രാജ്യത്ത് 16,862 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 4,51,814 ആയി

Jaihind Webdesk
Friday, October 15, 2021

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 11 ശതമാനം കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണം 4,51,814 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592 ആണ്. 19,391 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരായവരുട എണ്ണം 3,33,82,100 ആയി.

രാജ്യത്ത് നിലവിൽ 2,03,678 പേരാണ് ചികിത്സയിലുള്ളത്. 1.43 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം പ്രതിദിന രോഗികള്‍ ഭൂരിഭാഗവും കേരളത്തിലാണ്.