തിരുവനന്തപുരം: സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,552 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചത് 2 പേരാണ്. രാജ്യത്തെ കൊവിഡ് ബാധിതരിൽ 90 ശതമാനവും കേരളത്തിൽ. അതിനാൽ പുതുവത്സര ആഘോഷങ്ങളിൽ കൊവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷം കഴിയുമ്പോൾ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാൻ ശ്രദ്ധ വേണം. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,799 ആണ്. ഈ മാസം 20 മരണങ്ങളാണ് കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചത്.