ആശങ്കയുടെ കൊവിഡ് കുതിപ്പ്; ഒറ്റ ദിവസം രണ്ടര ലക്ഷത്തിനടുത്ത് രോഗികള്‍, 380 മരണം; ടിപിആര്‍ 13.11%

Thursday, January 13, 2022

 

ന്യൂഡല്‍ഹി: ആശങ്കയായി രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. ഒറ്റ ദിവസത്തിനിടെ 2,47,417 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തേതിനെക്കാള്‍ 27 ശതമാനം വര്‍ധനയാണ് രാജ്യത്തുണ്ടായത്.

അതേസമയം ഒമിക്രോണ്‍ കേസുകളും ഉയരുകയാണ്. രാജ്യത്ത് ഇതുവരെയായി 5,488 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

ഇരുപത്തിനാല് മണിക്കൂറിനിടെ 380  കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.  84,825 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമായി ഉയർന്നു. 11,17,531 സജീവ കേസുകളാണ് നിലവിലുള്ളത്.