രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത്, 325 മരണം; ടിപിആർ 6.43%

Jaihind Webdesk
Thursday, January 6, 2022

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപന ആശങ്കയുയർത്തി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത്. 24 മണിക്കൂറിനിടെ 90,928 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒറ്റ ദിവസം 325 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,82,876 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമായി. നിലവില്‍ 2,85,401 പേരാണ് ചികിത്സയിലുള്ളത്. 19,206 പേർ രോഗമുക്തി നേടി.