രാജ്യത്ത് 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് കൊവിഡ്; 13 മരണം, ഏഴും കേരളത്തില്‍

Jaihind Webdesk
Friday, June 24, 2022

ന്യൂഡൽഹി: വീണ്ടും ഒരു തരംഗത്തിന്‍റെ ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  സജീവ കേസുകള്‍ 88,284 ആണ്. 13 മരണങ്ങളും റിപ്പോർട്ട് ചെയ്തോടെ കൊവിഡ് മരണങ്ങള്‍ 5,24,954 ആയി.

പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. പ്രതിദിന കേസുകളില്‍ 30 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,33,62,294 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 13 മരണങ്ങളില്‍ ഏഴെണ്ണവും കേരളത്തില്‍ നിന്നാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32% ആയി. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 3.07% ആണ്. ഇതുവരെ  196.77 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‌