രാജ്യത്ത് 3,06,064 പേർക്ക് കൂടി കൊവിഡ്, 439 മരണം; ടിപിആര്‍ 20.75%

Jaihind Webdesk
Monday, January 24, 2022

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസം 439 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 4,89,848  ആയി.

രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ടിപിആറില്‍ വര്‍ധനവുണ്ടായി. 20.75 % ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 20.75 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗസ്ഥിരീകരണ നിരക്ക്. ഇന്നലെ ഇത് 17.78 ശതമാനമായിരുന്നു.

24 മണിക്കൂറിനിടെ 50,210 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കർ‌ണാടകയാണ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. 45,449 കേസുകളുമായി രണ്ടാം സ്ഥാനത്ത് കേരളമാണ്. മഹാരാഷ്ട്രയും തമിഴ്നാടുമാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നും നാലും സ്ഥാനത്ത്.