ഒറ്റ ദിവസം 3.47 ലക്ഷം പേര്‍ക്ക് കൊവിഡ്, 703 മരണം; ടിപിആര്‍ 17.94%

Friday, January 21, 2022

 

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്. 3,47,254 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 703  കൊവിഡ് മരണങ്ങളും ഒറ്റദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ടിപിആർ 17.94 ശതമാനമായി.

2,51,777 പേര്‍ രോഗമുക്തരായി. നിലവില്‍ 20,18,825 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 93.50 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 9692 ആയി.