3 ലക്ഷം കടന്ന് കൊവിഡ് കുതിപ്പ്; 491 മരണം, ടിപിആര്‍ 16.41 %

Jaihind Webdesk
Thursday, January 20, 2022

 

ന്യൂഡല്‍ഹി: രാജ്യത്ത് തീവ്ര വ്യാപനമെന്ന ആശങ്കയുണര്‍ത്തി കൊവിഡ് കണക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.  ഒറ്റ ദിവം 491 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയര്‍ന്നു.

ഒറ്റ ദിവസം 3,17,532 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 491 മരണം കൂടി കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,87,693 ആയി. 2,23,990 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 19,24,051 സജീവ രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 9,287 ആയി.  ഇന്നലത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ രോഗികളില്‍ 3.63 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.