രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പുതിയ കോവിഡ് കേസുകള്‍ ; 4002 മരണം

Jaihind Webdesk
Saturday, June 12, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പുതിയ കൊവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു. 70 ദിവസത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ 1,21,311 പേർ രോഗമുക്തരായി. 4,002 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമാണ്.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,93,59,155 ആണ്. ഇതുവരെ 2,79,11,384 പേരാണ് രോഗമുക്തരായത്. ആകെ മരണം 3,67,081. നിലവിൽ 10,80,690 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 24,96,00,304 പേർക്ക് കൊവിഡ് വാക്സിൻ നൽകി.