ദുബായ് : കോവിഡ് ആശങ്ക മൂലം യു.എ.ഇയിൽ കുടുങ്ങിയ സന്ദർശകവിസക്കാർക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നൽകും. യു എ ഇ ഫെഡറൽ ഗവണ്‍മെന്‍റിന്‍റേതാണ് ഈ തീരുമാനം. ഇതനുസരിച്ച് കോവിഡ് -19 ബാധയെ തുടർന്നുണ്ടായ യാത്രാവിലക്ക് കാരണം യു എ ഇയിൽ കുടുങ്ങിയ സന്ദർശകവിസക്കാർക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നൽകും.
ഇതുസംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കുമെന്നും അതോറിറ്റി അറിയിച്ചു. വിസ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് യാത്രാവിലക്കും വിമാനവിലക്കും നിലവിൽ വന്നതിനാൽ ആയിരങ്ങളാണ് യു എ ഇയിൽ കുടുങ്ങിപോയത്. ഇവരിൽ ജോലി തേടി എത്തിയ നിരവധി മലയാളികളും ഉൾപ്പെടും. ഇവർക്ക് വലിയ ആശ്വാസമാകുന്നതാണ് ഗവർമെന്റ് തീരുമാനം. ഇത്തരക്കാരിൽ നിന്ന് പിഴ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് യു.എ.ഇ ഗവണ്‍മെന്‍റ് ആസൂത്രണം ചെയ്തുവരുന്നത്.