കൊവിഡ് കോടതിയില്‍ ; പകുതിയിലേറെ സുപ്രീം കോടതി ജീവനക്കാർക്ക് കൊവിഡ്, നിരവധി പേർ നിരീക്ഷണത്തില്‍

Jaihind Webdesk
Monday, April 12, 2021

Supreme-Court-of-India

ന്യൂഡല്‍ഹി : സുപ്രീം കോടതിയില്‍ കൊവിഡ് വ്യാപനം രൂക്ഷം. പകുതിയിലേറെ ജീവനക്കാർക്ക്  കൊവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങള്‍ അറിയിച്ചു. ബാക്കി ജീവനക്കാർ നിരീക്ഷണത്തിലുമാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാവും കേസുകള്‍ കേള്‍ക്കുക.

മുഴുവന്‍ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നുമുതല്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കാനാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ കോടതി നടപടികള്‍ പതിവിലും വൈകിയാവും ആരംഭിക്കുക.