റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത 287 സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു ; വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി

Jaihind News Bureau
Thursday, February 4, 2021

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത 287 സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയം. ആർക്കും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നും മന്ത്രാലയം അറിയിച്ചു. ലോക്സഭയിൽ വി.കെ ശ്രീകണ്ഠൻ എം.പിയുടെ ചോദ്യത്തിന് മറുപടി ആയാണ് ഇക്കാര്യം പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

ആകെ 2518 സൈനികരാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്. ടെസ്റ്റ് ഫലം നെഗറ്റീവ് ആകുന്ന മുറയ്ക്ക് സൈനികരെ തിരികെ ക്യാമ്പുകളിലേക്ക് മടക്കും എന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.