കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കൊവിഡ്; അധ്യാപകരും വിദ്യാര്‍ത്ഥികളും നിരീക്ഷണത്തില്‍

Jaihind News Bureau
Saturday, July 25, 2020

 

പാലക്കാട്: കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കൊവിഡ്. കഞ്ചിക്കോട് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരേയും പരീക്ഷയെഴുതിയ 40 വിദ്യാര്‍ഥികളേയും ക്വാറന്‍റീനിലാക്കി. അധ്യാപികയുടെ മകള്‍ക്കും കൊവിഡ് പോസിറ്റീവാണ്. തമിഴ്നാട്ടിലായിരുന്ന മകളെ നാട്ടിലെത്തിക്കാന്‍ കഞ്ചിക്കോട് സ്വദേശിയായ അധ്യാപിക പോയിരുന്നു. തമിഴ്നാട്ടിലുള്ള ഇവരുടെ ബന്ധുവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.