മസ്കറ്റ് : ഒമാനില്‍ വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍, ഏപ്രില്‍ 8 മുതല്‍ പുതിയ നിയന്ത്രണം പ്രഖ്യാപിച്ചു. ഇതോടെ, ഇനി ഒമാന്‍ പൗരന്മാര്ക്കും സ്ഥിര താമസ വിസ ഉടമകള്‍ക്കും മാത്രമായി, ഒമാനിലേക്ക് പ്രവേശനം പരിമിതപ്പെടുത്തി.
ഒമാന്‍ സുപ്രീം കമ്മിറ്റി ആണ് തീരുമാനം സ്വീകരിച്ചത്. എന്നാല്‍, ഇതിനകം ഒമാനിലേക്ക് വിസ നേടിയ വിദേശികള്‍ക്കും, രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.