കൊവിഡ് വ്യാപനം ; ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ ജൂലൈ 2 വരെ നീട്ടി

Jaihind Webdesk
Tuesday, June 22, 2021

മനാമ : ബഹ്‌റൈനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂലൈ രണ്ടു വരെ നീട്ടിയതായി അധികൃതർ. ഇന്ന് ചേർന്ന 385 മത് ഏകോപന സമിതി യോഗത്തിൽ ആണ് തീരുമാനമായത് . യോഗത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ അധ്യക്ഷത വഹിച്ചു.കൊറോണ വൈറസുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു . ജൂൺ ഇരുപത്തി അഞ്ചു വരെ ആയിരുന്നു മുൻപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.