കൊവിഡ് വ്യാപനം: കോണ്‍ഗ്രസിന്‍റെ പൊതുപരിപാടികള്‍ റദ്ദാക്കി

Jaihind Webdesk
Saturday, January 15, 2022

 

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി 16 മുതല്‍ 31 വരെയുള്ള കോണ്‍ഗ്രസിന്‍റെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അറിയിച്ചു. മറ്റു പരിപാടികള്‍ കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവരി 17 ന് 5 സര്‍വകലാശാലകളിലേക്ക് നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവെച്ചിട്ടുണ്ട്.