കൊവിഡ് പ്രതിരോധം: സോണിയ ഗാന്ധി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

Jaihind News Bureau
Wednesday, May 6, 2020

 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയുള്ള യോഗം വീഡിയോ കോണ്‍ഫറൻസിലൂടെയാണ് നടക്കുന്നത്.

കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. അതിഥി തൊഴിലാളികളുടെ മടക്കം, കേന്ദ്ര സഹായം, സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ സാഹചര്യം ഉൾപ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തിൽ ചർച്ചയാകും.