രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്കുള്ള വിലക്ക് ഇന്ത്യ ജൂണ്‍ 30 വരെ നീട്ടി

Jaihind Webdesk
Friday, May 28, 2021

ന്യൂഡൽഹി : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. അതേസമയം ഡിജിസിഎ പ്രത്യേക അനുമതി നൽകുന്ന രാജ്യാന്തര വിമാന സർവീസുകൾക്കും ചരക്ക് വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല.

2020 മാർച്ച് 23 മുതലാണ് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. എന്നാൽ വാന്ദേ ഭാരത് വിമാനങ്ങളും യു.എസ്, യു.കെ ഉൾപ്പെടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു. കൊവിഡ് രണ്ടാം വ്യാപനം ഇന്ത്യയില്‍ അതിരൂക്ഷമായതിന് പിന്നാലെ എയർ ബബിൾ സർവീസിനും വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.