കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

Jaihind Webdesk
Saturday, September 25, 2021

തിരുവനന്തപുരം : കൊവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നല്‍കുന്ന കാര്യം യോഗം പരിഗണിക്കും. തിയേററുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാകും ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 17,983 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.27 ആണ്. 24 മണിക്കൂറിനിടെ 127 മരണവും സ്ഥിരീകരിച്ചത്. തൃശൂർ, എറണാകുളം ജില്ലകളിൽ രണ്ടായിരത്തിന് മുകളിലാണ് പ്രതിദിന കേസുകൾ.