തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്കെത്തിയ സാഹചര്യവും രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലവും കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രാവിലെ 10.30 നാണ് യോഗം.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കടുക്കും. ജില്ലയിലെ രോഗവ്യാപനം, നിലവിലെ നിയന്ത്രണങ്ങൾ ഫലം കാണുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ യോഗം പരിശോധിക്കും. ആദ്യഡോസ് വാക്സിൻ സ്വീകരിക്കാൻ ഇനിയും നിരവധിപ്പേരുള്ളതിനാൽ വാക്സിനേഷൻ വേഗത്തിലാക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. കൂടുതൽ ക്ലസ്റ്ററുകൾ നിലനിൽക്കുന്ന ജില്ലയായതിനാൽത്തന്നെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതും വിഷയമാകും.