സ്വകാര്യച്ചടങ്ങുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം ; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

Jaihind Webdesk
Saturday, April 17, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യച്ചടങ്ങുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഹാളിനുള്ളില്‍ നടത്തുന്ന ചടങ്ങില്‍ 75 പേര്‍ക്കും തുറസായ സ്ഥലത്ത് നടത്തുന്ന ചടങ്ങില്‍ 150 പേര്‍ക്കും പങ്കെടുക്കാം.