കൊവിഡ് വ്യാപനം രൂക്ഷം ; കോഴിക്കോട് കടുത്ത നിയന്ത്രണങ്ങള്‍ ; ആവശ്യക്കാര്‍ക്ക് മാത്രം നഗരത്തില്‍ പ്രവേശനം

Jaihind Webdesk
Thursday, April 29, 2021

 

കോഴിക്കോട് : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആവശ്യക്കാര്‍ക്ക് മാത്രമാണ് നഗരത്തില്‍ പ്രവേശനം. അത്യാവശ്യമില്ലാതെ എത്തുന്നവര്‍ക്കെതിരെ കേസെടുക്കും. വാഹനങ്ങളും പിടിച്ചെടുക്കും. 25 തദ്ദേശ സ്ഥാപനങ്ങളിലെ 55 വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മന്റ് സോണുകളും 40 തദ്ദേശ സ്ഥാപനങ്ങളിലെ 94 വാര്‍ഡുകള്‍ കണ്ടെയിന്‍മന്റ് സോണുകളുമാക്കി കളക്ടര്‍ ഉത്തരവിറക്കി.