കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി ; അര്‍ഹതയില്ലെന്ന കേന്ദ്രവാദം തള്ളി

Wednesday, June 30, 2021

Supreme-Court

ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. ധനസഹായത്തിന് അര്‍ഹതയില്ലെന്ന കേന്ദ്രവാദം കോടതി തള്ളി. എത്ര തുക നല്‍കണമെന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. ആറ് മാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.