കൊവിഡ് നിയന്ത്രണലംഘനം ; ഹരിദ്വാറിലെ ഗംഗാതീരത്ത് നൂറുകണക്കിന് ആളുകൾ ഒത്തുകൂടി ​ ​ഗം​ഗാ ദസറാ ആഘോഷം

Jaihind Webdesk
Sunday, June 20, 2021

ന്യൂഡൽഹി : കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ​ഗംഗാതീരത്ത് നൂറുകണക്കിന് പേർ ഒത്തുകൂടി. ​ഗം​ഗാ ദസറാ ദിനമായ ഇന്ന് തീരത്ത് ഒത്തുകൂടിയവർ മാസ്കും സാമൂഹിക അകലവും അടക്കമുളള മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് നഗരത്തിലും സമാന രം​ഗങ്ങൾ അരങ്ങേറിയതായും റിപ്പോർട്ടുകളുണ്ട്.

എല്ലാവർഷവും ഈ ദിവസം ആഘോഷിക്കുന്നതിനും ​ഗം​ഗാ സ്നാനത്തിനുമായി സമീപ ജില്ലകളിൽ നിന്നും നിരവധിപേർ ഫറൂഖാബാദിലേക്ക് എത്താറുണ്ട്. ഇത്തവണ ആളുകൾ ശരിയായ മുൻകരുതലുകൾ എടുത്തിരുന്നില്ല. സാമൂഹിക അകലം പാലിക്കാതെയും മാസ്കുകൾ ധരിക്കാതെയും ​നദീതീരത്ത് ഇവർ കൂട്ടം കൂടി.