ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
കൊവിഡിനെതിരെയുള്ള ഈ യുദ്ധത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ്, സാനിറ്റൈസേഷന്‍ ജോലിക്കാര്‍ തുടങ്ങിയവരാണ് യഥാര്‍ഥ യോദ്ധാക്കള്‍. അവരെ സഹായിക്കാനും സംരക്ഷിക്കാനും അവരുടെ കുടുംബങ്ങളെ പരിചരിക്കാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. നിങ്ങള്‍ക്കായി ഞങ്ങളുണ്ടെന്ന സന്ദേശം നമുക്ക് അവരെ അറിയിക്കാം. പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
हमारे डॉक्टर्स, नर्सिंग स्टाफ, टेक्नीशियन, सफाईकर्मी कोरोना के खिलाफ जंग में योद्धा हैं जो जान की बाजी लगाकर काम कर रहे हैं। इनकी मदद करना, इन्हें और इनके परिवारों को सुरक्षित रखना, हर ढंग से हिमायत करना-हम सबका फर्ज है।
इन जाँबाज योद्धाओं को अपना संदेश दें।#WeAreProudOfYou pic.twitter.com/HUAA1V071J
— Priyanka Gandhi Vadra (@priyankagandhi) April 5, 2020