കൊവിഡ് രോഗബാധയെ തുടർന്ന് അമേരിക്കയിൽ മലയാളി മരിച്ചു

Jaihind News Bureau
Wednesday, April 1, 2020

അമേരിക്കയിൽ മലയാളി മരിച്ചു.പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യു യോർക്ക് സബ്‌വേ ജീവനക്കാരൻ ആയിരുന്നു. കൊവിഡ് രോഗബാധയെ തുടർന്നാണ് തോമസ് ഡേവിഡ് മരിച്ചത്. രോഗം ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി വെന്‍റിലേറ്ററിൽ ആയിരുന്നു.

ഇതോടെ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 3860 ആയി ഉയർന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു. അമേരിക്കയില്‍ 1,87,347 പേര്‍ക്ക് ഇതിനകം കോവിഡ് 19 സ്ഥിരീകരിച്ചു.

ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അടുത്ത രണ്ടാഴ്ച്ചയെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കുറഞ്ഞത് ഒരുലക്ഷം പേരെങ്കിലും മരിക്കുമെന്നും പ്രതിരോധന പ്രവർത്തനങ്ങൾ ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി .